Categories

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

assembly

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ പ്രതിപക്ഷം സഭയില്‍  അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കെ.കെ ജയചന്ദ്രന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍മേലുള്ള ജനങ്ങളുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയതായി പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയം കര്‍ഷകരുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി.

അതേസമയം ചീമേനി താപവൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
മഹാരാഷ്ട്രയിലെ എന്‍.ടി.പി.സി മാതൃകയിലായിരിക്കും പദ്ധതി.

പൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷമേ പദ്ധതി നടപ്പാക്കൂള്ളൂ. സുരക്ഷിതമായി പദ്ധതി നടപ്പിലാക്കാമെന്ന് സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കൂടംകുളത്ത് നിന്ന് വൈദ്യുതി കിട്ടിയാലും കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി തീരില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്.



മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച