എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആശങ്ക പരിഹരിയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Tuesday 4th March 2014 10:35am

rahul-g

ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിയ്ക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

എം.ഐ ഷാനവാസ് എം.പിയുള്‍പ്പെടെയുള്ള കേരളത്തിലെ എം.പിമാര്‍ക്കാണ് രാഹുല്‍ ഉറപ്പ് നല്‍കിയത്.

കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കുമെന്നും ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും രാഹുല്‍ അറിയിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്ന സാഹചര്യത്തില്‍ നേരത്തെയും രാഹുല്‍ ഗാന്ധി ആശങ്കകള്‍ പരിഹരിയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ കേന്ദ്രം ഇന്നിറക്കുന്ന കരട് വിജ്ഞാപനം കേരളത്തിന്റെ ആവശ്യങ്ങള്‍ ഭാഗികമായി മാത്രം പരിഗണിയ്ക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കേരളാ കോണ്‍ഗ്രസും ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. വിഷയവുമായി ബന്ധപ്പെട്ട് രാജിക്ക് വരെ തയ്യാറാണെന്നും കേരള കോണ്‍ഗ്രസ് നേതാവ് മാണിയുള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അനുനയ സ്വരവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിയ്ക്കുന്നത്.

Advertisement