എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിരാഹാര സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി
എഡിറ്റര്‍
Tuesday 4th March 2014 7:17am

western-gattu-2

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് പ്രതിഷേധവുമായി നിരാഹാര സമരം നടത്തിയിരുന്നവരെ പോലീസ് അറസ്റ്റ്  ചെയ്ത് നീക്കി.

ഇവരുടെ ആരോഗ്യനില അപകടത്തിലാണെന്നും അതിനാലാണ് അറസ്റ്റ് ചെയ്ത് നീക്കുന്നതെന്നും പോലീസ് അറിയിച്ചു.

കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ അഞ്ചു ദിവസമായി ഇവര്‍ നിരാഹാര സമരം കിടക്കുകയായിരുന്നു. താമരശ്ശേരി രൂപതയുടെ കീഴിലാണ് വൈദികനടക്കം അഞ്ച് പേര്‍ നിരാഹാര സമരം നടത്തിയത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ തൊട്ടു പിന്നാലെയാണ് സമരക്കാര്‍ അറസ്റ്റിലായത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ തുടക്കം മുതല്‍ക്കു തന്നെ രംഗത്തുള്ളവരാണ് കോഴിക്കോട് സമരം നടത്തിയവരും.

അതേസമയം കേരളത്തിന്റെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ലെ നോട്ടിഫിക്കേഷന്‍ പിന്‍വലിയ്ക്കാതെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചതില്‍ വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നു  വന്നിട്ടുണ്ട്.

കരട് വിജ്ഞാപനം തങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Advertisement