എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്തത്: ജയറാം രമേശ്
എഡിറ്റര്‍
Saturday 11th January 2014 8:49pm

jayaram-ramesh..

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരിരംഗന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്തതാണെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേശ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനാധിപത്യപരമായ റിപ്പോര്‍ട്ട് ആണെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചു നോക്കാതെയാണ് പലരും അഭിപ്രായം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളിലേയ്ക്ക് മൊഴിമാറ്റി നല്‍കണമെന്ന് താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് സമയ ബന്ധിതമായി നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സാങ്കേതികതയിലൂന്നിയ ഒരു റിപ്പോര്‍ട്ടാണ്- ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

സീറോ മലബാര്‍ സഭാ പ്രസിദ്ധീകരണത്തില്‍ താന്‍ വിദേശഫണ്ട് വാങ്ങുന്നുവെന്ന് എഴുതിയത് പിന്‍വലിക്കണമെന്നും ഇല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്താന്‍ കേന്ദ്രം ശ്രമിയ്ക്കുകയും ഇതിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങളും സമരങ്ങളും നടന്നു വരുന്ന സാഹചര്യത്തിലാണ് ജയറാം രമേശ് ഇരു റിപ്പോര്‍ട്ടുകളേയും കുറിച്ചുള്ള തന്റെ നിലപാട് അറിയിച്ചിരിയ്ക്കുന്നത്.

Advertisement