എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനം കള്ളക്കളിയെന്ന് പി.സി ജോസഫ്
എഡിറ്റര്‍
Saturday 8th March 2014 2:20pm

p-c-joseph

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന കരട് വിജ്ഞാപനം കള്ളക്കളിയാണെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.സി ജോസഫ്.

യു.ഡി.എഫിന് ഭരണം നിലനിര്‍ത്താനുള്ള തന്ത്രമാണിതെന്നും പി.സി ജോസഫ് പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗമായ അധികാരസ്ഥാനം കയ്യാളാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. കരട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയും പറയുന്നത് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും പി.സി ജോസഫ് കൂട്ടിച്ചേര്‍ത്തു.

മുന്‍ എം.എല്‍.എ കൂടിയായ പി.സി ജോസഫ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചിരുന്നു.

കസ്തൂരിരംഗന്‍ വിഷയത്തില്‍ യു.പി.എ സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനവിരുദ്ധ നടപടികള്‍ മൂലമാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ജോസഫ് അറിയിച്ചിരുന്നു

അതിജീവനത്തിനു വേണ്ടി പോരാടുന്ന കര്‍ഷകരുടെയിടയില്‍ നിന്ന് തനിക്ക് ഒളിച്ചോടാനാകില്ലെന്നും പി.സി. ജോസഫ് പറഞ്ഞിരുന്നു.

ജോസഫ് വിഭാഗം തങ്ങള്‍ക്ക് ലഭിച്ച എല്ലാ സ്ഥാനങ്ങളും രാജി വെക്കുമെന്നും വ്യക്തമാക്കിയിരുന്നു.

പി.സി. ജോസഫിന്റെ രാജിയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ പദവി ഡോ.കെ.സി ജോസഫും രാജിവെച്ചിരുന്നു.

Advertisement