പാലക്കാട്:  പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഐ.ജി ഉള്‍പ്പെടെയുള്ള രണ്ട് ഐ.പി.എസ് ഓഫീസര്‍മാര്‍ കൂടി പ്രതികളായേക്കും.

കേസ് നടക്കുമ്പോള്‍ പാലക്കാട് എസ്.പിയായിരുന്ന വിജയസാഖറെ, തൃശൂര്‍ റേയ്ഞ്ച് ഐ.ജി മുഹമ്മദ് യാസിന്‍ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ക്കാന്‍ സി ഐ ഉദ്ദേശിക്കുന്നത്. സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരണമടയുന്ന സമയത്ത് ഇവര്‍ പാലക്കാട് ഉണ്ടായിരുന്നതായിട്ടാണ് സി.ബി.ഐക്ക് തെളിവ് ലഭിച്ചിരിക്കുന്നത്.

മലമ്പുഴയിലെ ജലസേചനവകുപ്പിന്റെ റിവര്‍ സൈഡ് കോട്ടേജില്‍ വെച്ച് സമ്പത്തിനെ കുനിച്ചുനിര്‍ത്തി ബാറ്റണ്‍കൊണ്ട് ഐ.ജി മുതുകില്‍ അടിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇവരുടെ ഗണ്‍മാന്‍മാരേയും ഡ്രൈവര്‍മാരേയും ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച് തെളിവ് ലഭിച്ചത്. തൃശൂര്‍ എ.ആര്‍ ക്യാമ്പിലായിരുന്നു തെളിവെടുപ്പ്.