ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഐടി സെക്യൂരിറ്റി കമ്പനിയായ കാസ്പര്‍സ്‌കൈയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറാകും. രാജ്യത്തെ യുവാക്കളുടെ ഇടയിലുള്ള സച്ചിനുള്ള സ്വാധീനം വലുതാണെന്നും അദ്ദേഹത്തിന്റെ വരവോടെ യുവാക്കളുടെ ഇടയില്‍ കമ്പനിക്ക് കൂടുതല്‍ പ്രചരണം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും കാസ്പര്‍സ്‌കൈയുടെ ഏഷ്യാ പസഫിക് മേധാവി ഹാരി ഷെങ് പറഞ്ഞു.

മോസ്‌കോ ആസ്ഥാനമായ കാസ്പര്‍സ്‌കൈ യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ സാന്നിധ്യമുണ്ട്.