ന്യൂദല്‍ഹി: കശ്മീരിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിശദീകരണം നല്‍കണമെന്ന് എല്‍ കെ അദ്വാനി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ കശ്മീര്‍ സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കവേയാണ് അദ്വാനി പ്രധാനമന്ത്രിയുടെ വിശദീകരണം തേടിയത്.

കശ്മീരിലെ സംഘര്‍ഷസ്ഥിതികളെക്കുറിച്ച് സഭയില്‍ വിശദീകരണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം ഉറപ്പുനല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ആഭ്യന്തരമന്ത്രി ഒമര്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിനിടെ വിഷയത്തില്‍ വീണ്ടും യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 11 നുശേഷം താഴ്‌വരയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.