ഇസ്ലാമാബാദ്:  കാശ്മീര്‍ വിഷയം പാകിസ്താന്റെ ദേശീയ അജണ്ഡയുടെ ഭാഗമാണെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി. ഇസ്ലാമാബാദില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്മീര്‍ വിഷയം വിസ്മരിക്കാന്‍ പാകിസ്താനാകില്ല. കശ്മീരിനെ തര്‍ക്കപ്രദേശമായി അംഗീകരിക്കാന്‍ അന്താരാഷ്ട്രസമൂഹം തയ്യാറായിത്തുടങ്ങിയിട്ടുണ്ട്. ഇത് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിരന്തരശ്രമങ്ങളുടെ ഭാഗമായിട്ടാണെന്ന് ഗിലാനി അവകാശപ്പെട്ടു