ശ്രീനഗര്‍: കശ്മീരില്‍ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുളള സംഘര്‍ഷം തുടരുന്നു. പ്രക്ഷോഭകാരികള്‍ക്കെതിരേ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ ഇന്നും ഒരാള്‍ കൊല്ലപ്പെട്ടു. ഇതോടെ ഒരാഴ്ച്ചയായി കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.

സൈനികര്‍ക്കുനേരെ നടത്തിയ കല്ലേറിനെത്തുടര്‍ന്നാണ് സൈന്യം വെടിവച്ചത്. വെടിവപ്പില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഇഖ്ബാലാണ് ഇന്ന് കൊല്ലപ്പെട്ടത്. അതിനിടെ കര്‍ഫ്യൂ നിലനില്‍ക്കുന്ന ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസൈനികര്‍ക്കു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. നേരത്തെ പോലീസ് വെടിവയ്പ്പില്‍ യുവാക്കള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഹുറിയത്ത് ആഹ്വാനം ചെയ്ത യാത്രയെ നേരിടാനാണ് സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചത്.