ശ്രീനഗര്‍ : കശ്മീരില്‍ നാളുകളായി നടന്നുവരുന്ന പ്രതിഷേധം മയപ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരും സൈന്യവും പുതിയ തന്ത്രങ്ങള്‍ മെനയുകയാണ്. ഇതിനുവേണ്ടി ക്രിക്കറ്റും സോക്കര്‍ ക്ലബ്ബുകളും പ്രത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍.

പത്ത് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ‘കശ്മീര്‍ പ്രീമിയര്‍ ലീഗ്’ എന്ന പേരില്‍ ഒരു ക്രക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്താനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. പത്തോളം സ്‌പോര്‍ട്‌സ് ക്ലബ്ബുകളും യുവജന ക്ലബ്ബുകളും നിലവില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

കശ്മീരിനെ സ്വതന്ത്ര രാജ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലീങ്ങള്‍ കൂടുതലുള്ള ഭൂരിപക്ഷം സ്ഥലങ്ങളിലും പ്രതിഷേധം നടക്കുകയാണ്. കഴിഞ്ഞ വേനല്‍ക്കാലം മുഴുവന്‍ കശ്മീരില്‍ പ്രതിഷേധം ആളികത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 112 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1989 മുതല്‍ 68000 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. സ്‌കൂളുകളും കോളേജുകളും ആഴ്ചകളോളം അടച്ചിട്ടിരിക്കുകയാണ്.

കാലങ്ങളായി പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി കാശ്മീര്‍ നീറുകയാണ്. ഈ അവസരത്തിലാണ് സര്‍ക്കാരിന്റെ പുതിയ പരീക്ഷണം.