cricket_ball_on_grassബാം­ഗ്ലൂര്‍ : സ്‌ഫോടകവസ്­തു­ക്കള്‍ കൈവ­ശം വെ­ച്ചെ­ന്ന സം­ശ­യ­ത്തി­ന്റെ പേ­രില്‍ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത ജ­മ്മു­കാ­ശ്­മീര്‍ ക്രിക്ക­റ്റ് താ­ര­ത്തെ പോ­ലീ­സ് വി­ട്ട­യച്ചു. സ്‌­ഫോ­ട­ക വ­സ്­തു­ക്ക­ളി­ല്ലെ­ന്ന് ഉറ­പ്പു വ­രുത്തി­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ഇവ­രെ വി­ട്ട­യ­ച്ച­തെ­ന്ന് പോ­ലീ­സ് അ­റി­യി­ച്ചു. അണ്ടര്‍ 22 ക്രിക്കറ്റ് മത്സ­രമായ സി. കെ നായിഡു ട്രോഫി മത്സരത്തില്‍ പങ്കെടുക്കാനെത്തി­യ പ­ര്‍­വെ­സ് റ­സൂ­ലി­നെ­യാ­ണ് ക­സ്റ്റ­ഡി­യി­ലെ­ടു­ത്തത്. സ്‌­റ്റേ­ഡി­യം റൂ­മി­ലെ താ­ര­ത്തി­ന്റെ ബാ­ഗില്‍ സ്‌­ഫോ­ട­ക വ­സ്­തു­ക്ക­ളു­ണ്ടെ­ന്നാ­യി­രുന്നു ആ­രോ­പ­ണം.

പോ­ലീ­സ് മെ­റ്റല്‍ ഡി­റ്റ­ക്ട­റു­മാ­യി മു­റി­യില്‍ പ്ര­വേ­ശി­ച്ച­പ്പോള്‍ യ­ന്ത്രം താ­ര­ത്തി­ന്റെ ബാ­ഗി­ന­ടു­ത്തേ­ക്ക് നീങ്ങി. എ­ന്നാല്‍ ബാ­ഗ് തുറ­ന്ന് പരി­ശോ­ധി­ച്ച­പ്പോള്‍ സ്‌­ഫോ­ട­ക വ­സ്­തു­ക്ക­ളൊന്നും ക­ണ്ടെ­ത്താനാ­യില്ല. എ­ന്നാല്‍ സം­ശ­യ­ത്തി­ന്റെ പേ­രില്‍ താ­ര­ത്തെയും ബാ­ഗും ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത് പരി­ശോ­ധി­ച്ച­പ്പോള്‍ അ­സ്വാ­ഭാ­വി­ക­മാ­യി ഒ­ന്നും ക­ണ്ടെ­ത്താ­നാ­യി­ല്ലെ­ന്ന് ബാം­ഗ്ലൂര്‍ പോലീ­സ് ക­മ്മീ­ഷ­ണര്‍ ശ­ങ്കര്‍ ബി­ദാ­രി വ്യ­ക്ത­മാക്കി. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ താര­ത്തെ വി­ട്ട­യ­ക്കു­ക­യാ­യി­രു­ന്നു.

സം­ഭ­വ­ത്തില്‍ ഒ­രാള്‍ മാ­ത്ര­മാ­ണ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത­തെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു. ര­ണ്ടു പേര്‍ പി­ടി­യി­ലാ­യ­താ­യി നേര­ത്തെ റി­പ്പോര്‍­ട്ടു വ­ന്നി­രുന്നു. സം­ഭവ­ത്തെ തു­ടര്‍­ന്ന് മ­ത്സ­രം­ങ്ങള്‍ ര­ണ്ട് മ­ണിക്കൂ­റോ­ളം വൈകി.