Categories

ക­ശ്­മീ­രി­ലെ സം­ഘര്‍­ഷ പരമ്പ­ര: 47മ­ത് ഇ­രയും കൊല്ല­പ്പെട്ടു

ശ്രീ­ന­ഗര്‍: സം­ഘര്‍­ഷം നി­ല­നില്‍­ക്കു­ന്ന ക­ശ്­മീ­രില്‍ ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ­ ഒ­രാള്‍ കൂ­ടി മ­രി­ച്ച­തോ­ടെ ജൂണ്‍ 11 മു­തല്‍ താ­ഴ്‌­വ­ര­യില്‍ കൊല്ല­പ്പെ­ട്ട­വ­രു­ടെ എ­ണ്ണം 47 ആ­യി.ഗണ്‍­പ­തി­യാര്‍ മേ­ഖ­ല­യില്‍ അര്‍­ധ­സൈനി­ക പി­ക്ക­റ്റി­നു നേ­രെ അ­ക്ര­മാ­സ­ക്തരാ­യ ജ­ന­ക്കൂ­ട്ട­ത്തെ ഓ­ടി­ക്കാന്‍ സെ­നി­കര്‍ വെ­ടി­വ­ച്ച­പ്പോ­ഴാ­ണ് ഗുലാം മു­ഹമ്മ­ദ് 50ന് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ­ത്.

വ്യാ­ഴാഴ്­ച രാ­വി­ലെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച മു­ഹ­മ്മ­ദ് മ­രി­ക്കു­ക­യാ­യി­രുന്നു. മൃത­ദേ­ഹം ബ­ന്ധു­ക്കള്‍­ക്ക് വി­ട്ടു­കൊ­ടു­ത്ത­താ­യി ഡോ­ക്ടര്‍­മാര്‍ അ­റി­യിച്ചു. ബു­ധ­നാഴ്­ച വൈ­കീ­ട്ട് നു­ന്ദ് റെ­ഷി കോ­ള­നി­യില്‍ മു­ഹമ്മ­ദ് യാ­ക്കൂ­ബ് എ­ന്ന യു­വാവും സൈ­ന്യ­ത്തി­ന്റെ വെ­ടി­വ­യ്­പ്പില്‍ കൊല്ല­പ്പെ­ട്ടി­രുന്നു.

പോ­ലി­സ് വെ­ടി­വ­യ്­പ്പില്‍ വെ­ള്ളി­യാ­ഴ്­ച ­മു­തല്‍ കൊല്ല­പ്പെ­ട്ട­വ­രു­ടെ എ­ണ്ണം 30 ആയി. ശ്രീ­ന­ഗ­റിലും മ­റ്റു പ്രധാ­ന ന­ഗ­ര­ങ്ങ­ളി­ലും കര്‍ഫ്യു പ്ര­ഖ്യാ­പി­ച്ച­തി­നാല്‍ ഒ­ര­സാ­ധാ­ര­ണ നി­ശ­ബ്ദ­ത­യാ­ണ് ­താ­ഴ്‌വ­ര­യി­ലെങ്ങും പ്ര­തി­ഫ­ലി­ക്കു­ന്നത്. അ­തേ­സമ­യം യു­വാ­ക്ക­ളോ­ട് വീ­ടി­നു പു­റ­ത്തി­റ­ങ്ങ­രു­തെ­ന്നും കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­മന്ത്രി ചി­ദം­ബ­രം അ­ഭ്യര്‍­ഥി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.