എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം
എഡിറ്റര്‍
Thursday 20th April 2017 4:14pm

ചിറ്റോര്‍ഗര്‍: കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം. രാജസ്ഥാനിലെ ചിറ്റോര്‍ഗര്‍ ജില്ലയിലെ മേവര്‍ യൂണിവേഴ്‌സിറ്റിയിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

അഞ്ജാതരായ ചിലരാണ് തങ്ങളെ ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. അക്രമത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കെയാണ് അഞ്ജാതരായ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമീപമെത്തി ആക്രമിച്ചത്.

പേരും അഡ്രസും ചോദിച്ചശേഷമായിരുന്നു അവര്‍ തങ്ങളെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം സംഭവത്തിന് പിന്നിലുള്ള കാരണം അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement