ശ്രീനഗര്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയണിഞ്ഞെന്നും പാക് ദേശീയ ഗാനം ആലപിച്ചെന്നും ആരോപിച്ച് കശ്മീരി ക്രിക്കറ്റ് താരങ്ങളെ അറസ്റ്റ് ചെയ്തു. മത്സരത്തിനിടെ പാക് ദേശീയ ഗാനം ആലപിച്ചതിനാണ് താരങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

Subscribe Us:

Also Read: വീരുവിനോട് മുട്ടാന്‍ നിക്കല്ലേ; ‘നാല് ഓവര്‍ പന്തെറിയാന്‍ ആരാണ് നാല് കോടി തരിക’; ഇശാന്തിനെ പരിഹസിച്ച ഗംഭീറിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് സെവാഗിന്റെ മറുപടി


പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയണിഞ്ഞ കശ്മീര്‍ യുവാക്കളുടെ ക്രിക്കറ്റ് ടീമിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്. മത്സരത്തിനു മുന്നോടിയായി പാക് ദേശീയ ഗാനം ആലപിക്കുന്നതും വീഡിയോയില്‍ കാണാം.

പരമ്പാരഗതമായ വെളള ജഴ്‌സിയണിഞ്ഞായിരുന്നു എതിര്‍ ടീം മത്സരത്തിനെത്തിയത്. ഇവര്‍ ആലപിച്ചത് ഇന്ത്യന്‍ ദേശീയ ഗാനമായിരുന്നു. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തെ പ്രതീകാത്മകമായി പുനരവതരിപ്പിക്കുകയായിരുന്നു യുവാക്കള്‍ എന്നാണ് കരുതപ്പെടുന്നത്.

പാക് ദേശീയ ഗാനം ആലപിച്ച യുവാക്കളെ ജമ്മു-കാശ്മീരിലെ ഗാന്ദെര്‍ബാല്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്.