എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരില്‍ സൈന്യം18 വയസ്സുകാരനെ വെടിവെച്ചു കൊന്നു
എഡിറ്റര്‍
Friday 21st July 2017 5:05pm

കാശ്മീര്‍:  സൈന്യത്തെ ആക്രമിച്ചെന്നാരോപിച്ച് ജമ്മുകാശ്മീരില്‍ പതിനെട്ടു വയസ്സുകാരനെ സൈന്യം വെടിവെച്ച് കൊന്നു. മറ്റൊരാള്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. കാശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഭീര്‍വാം പ്രവശ്യയിലാണ് സൈന്യത്തിനെതിരെ കല്ലെറിഞ്ഞെന്നാരോപിച്ച് തന്‍വീര്‍ അഹമ്മദ് വാനിയെന്ന പതിനെട്ടുവയസ്സുകാരനെ വെടിവെച്ചു കൊന്നത്

പ്രദേശത്ത് തയ്യല്‍ ജോലിക്കാരനായ തന്‍വീറിന്റെ നെറ്റിയില്‍ വെടിയേറ്റാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വ്യക്തിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു


Read it സര്‍ക്കാര്‍ ക്ഷേത്രത്തിലും ദളിതര്‍ക്ക് പ്രവേശനം തടയാന്‍ തമിഴ്‌നാട്ടില്‍ വീണ്ടും ജാതിമതില്‍


കാശ്മീരില്‍ സൈന്യവും നാട്ടുകാരുമായി നിരന്തരം സംഘര്‍ഷം നടക്കുന്നതിനിടെയാണ് തന്‍വീറിന്റെ മരണം ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായതായി പോലീസ് പറഞ്ഞു. പി.ടി.ഐയും ഹിന്ദുസ്ഥാന്‍ ടൈംസുമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

Advertisement