കണ്ണൂര്‍: കാശ്മീരിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്ത കേസില്‍ തലശേരി അഡിഷണന്‍ സെഷന്‍സ് കോടതി ഇന്ന് പ്രാരംഭ വാദം തുടങ്ങും. ഇതിനായി പ്രതികളെ കോടതിയിലെത്തിച്ചു. ബാംങ്കളൂരില്‍ ജയിലില്‍ കഴിയുകയായിരുന്നു പ്രതികള്‍.

13 -ാം തവണയാണ് കേസ് പ്രാരംഭവാദത്തിനെടുക്കുന്നത്. കഴിഞ്ഞ 12 തവണയും കേസ് മാറ്റിവെക്കുകയായിരുന്നു. മുഴുവന്‍ പ്രതികളുടേയും കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ ശേഷം നടക്കുന്ന ആദ്യ പ്രാരംഭ വാദമാണ് ഇന്നത്തേത്. 23 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 19 പേരില്‍ മൂന്ന് പേര്‍ ഒളിവിലാണ്. ഒരാള്‍ അഹമ്മദാബാദ് ജയിലിലുമാണ്. തടിയന്റവിട നസീറിന്റേയും ഷഫാസിന്റേയും അറസ്റ്റ് എടക്കാട് പോലീസ് സ്‌റ്റേഷനില്‍ രേഖപെടുത്തിയിട്ടില്ല.