എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യാ- പാക്ക് അതിര്‍ത്തി സംഘര്‍ഷം യുദ്ധത്തില്‍ കലാശിച്ചേക്കാം: ഹാഫിസ് സയിദ്
എഡിറ്റര്‍
Saturday 12th January 2013 3:30pm

ന്യൂദല്‍ഹി: ഇന്ത്യാ- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം യുദ്ധത്തില്‍ കലാശിച്ചേക്കാമെന്ന് ലഷ്‌കറെ തയ്ബ മേധാവി ഹാഫിസ് സയിദിന്റെ മുന്നറിയിപ്പ്.

Ads By Google

അതിര്‍ത്തിയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും സയിദ് കുറ്റപ്പെടുത്തി.

മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കി അത് പാക്കിസ്ഥാന് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതനുവദിക്കില്ലെന്നും ഹാഫിസ് സയിദ് പറഞ്ഞു.

കശ്മീര്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകാതിരിക്കാന്‍ ഇന്ത്യ മനഃപ്പൂര്‍വ്വം അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ്.

അതേസമയം, താന്‍ പാക്ക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ച ശേഷമാണ് ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന വാര്‍ത്ത ഹാഫിസ് സയിദ് നിഷേധിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് താന്‍ നിയന്ത്രണ രേഖയ്ക്കു സമീപം എത്തിയിരുന്നതായി തെളിയിക്കാന്‍ കഴിയുമോ എന്നു സയീദ് ഇന്ത്യന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു.

ഇന്ത്യാപാക് അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയുടെ പശ്ചാതലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ബസ് സര്‍വ്വീസും വ്യാപാര ബന്ധവും പാകിസ്ഥാന്‍ നിര്‍ത്തലാക്കി.

തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് ബസ് സര്‍വ്വീസ് ഇന്ത്യയും നിര്‍ത്തിവെച്ചു. അതിര്‍ത്തിവഴിയുള്ള വ്യാപാരവും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായി.

ഇന്ത്യയിലെ പൂഞ്ച് സെക്ടറിനും റാവല്‍കോട്ടിനും ഇടയിലുള്ള ബസ് സര്‍വ്വീസാണ് പാകിസ്ഥാന്‍ നിര്‍ത്തലാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായണ് വ്യാപരബന്ധവും ബസ് സര്‍വ്വീസും ആരംഭിച്ചിരുന്നത്.

Advertisement