ശ്രീനഗര്‍: സം­ഘര്‍­ഷം നി­ല­നില്‍­ക്കുന്ന കശ്മീ­രി­ലെ നി­ല­വി­ലെ സ്ഥി­തി ചര്‍­ച്ച­ചെ­യ്യാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇന്നു വിളിച്ചുകൂട്ടുന്ന സര്‍വകക്ഷിയോഗം പി ഡി പി ബഹിഷ്‌കരിക്കും. പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ടു ക്ഷണിച്ചെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ വിസമ്മതിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടണമെന്നായിരുന്നു മെഹ്ബൂബയുടെ അഭ്യര്‍ഥന. മെഹ്ബൂബയുടെ സാന്നിധ്യം ഉണ്ടാകണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും മുഖ്യമന്ത്രി ഒമറും നേരത്തെ ഫോണില്‍ അഭ്യര്‍ഥിച്ചിരുന്നു.

പ്രശ്‌നം തീര്‍ക്കുന്നതില്‍ എല്ലാ പാര്‍ട്ടികളും ഇപ്പോള്‍ ഒന്നിച്ചുനില്‍ക്കുകയാണു നല്ലതെന്നു പ്രധാനമന്ത്രി മെഹ്ബൂബയോടു
പറഞ്ഞെങ്കിലും സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും എല്ലാ സാധ്യതകളും സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കിക്കഴിഞ്ഞുവെന്നും മെഹ്ബൂബ പറഞ്ഞു. ജോര്‍ജ് ബുഷിനെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. പാന്തേഴ്‌സ് പാര്‍ട്ടിയും സര്‍വകക്ഷി സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ബി ജെ പി അറിയിച്ചു.

കശ്മീര്‍ താഴ്‌വരയില്‍ മിക്കയിടത്തും നിരോധനാജ്ഞ പിന്‍വലിച്ചു. എന്നാല്‍ സംഘര്‍ഷാന്തരീക്ഷം സംജാതമായതിനെ തുടര്‍ന്ന് ശ്രീനഗറിന്റെ ചില ഭാഗങ്ങളിലും ബാരാമുല്ല, അനന്ത്‌നാഗ്, പുല്‍വാമ ജില്ലകളിലും നിരോധനം വീണ്ടും ഏര്‍പ്പെടുത്തി. ചിലയിടങ്ങളില്‍ ജനങ്ങള്‍
സംഘം ചേര്‍ന്നു മുദ്രാവാക്യം മുഴക്കുകയും സൈനികര്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. എങ്കിലും സ്ഥിതിഗതികള്‍ ഇപ്പോള്‍ പൊതുവേ ശാന്തമാണ്. സോപോറില്‍ അക്രമം ഇളക്കിവിട്ടെന്നു കരുതുന്ന ഫാറുഖ് അഹമ്മദ് അടക്കം 12 പേരെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ നീക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചെങ്കിലും ഞാ­യ­റാഴ്ച പ്രാദേശിക പത്രങ്ങള്‍ പുറത്തിറങ്ങി­യില്ല. തി­ങ്ക­ളാഴ്­ച മു­തല്‍ പ­ത്ര­ങ്ങല്‍ പ്ര­സി­ദ്ധീ­ക­രി­ച്ചു തു­ട­ങ്ങും.

ഇതിനിടെ, മുഖ്യമന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ചു കോണ്‍ഗ്രസും രംഗത്തെത്തി. നാഷനല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് എം എല്‍ എമാരുടെയും എം എല്‍സിമാരുടെയും സംയുക്തയോഗം ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ പൂര്‍ണവിശ്വാസം രേഖപ്പെടുത്തി.