Categories

കശ്മീര്‍ റിക്രൂട്ട്‌മെന്റ്: പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക കേരളത്തില്‍ നിന്നും യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ ആറു പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയിലാണ് പ്രതികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

കേസ് 17 ന് പരിഗണിക്കും. അതിനിടെ പ്രതികളുടെ കാലാവധി കോടതി നീട്ടിയിട്ടുണ്ട്. ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സര്‍ഫ്രാസ് നവാസ് അടക്കമുള്ള പ്രതികളെ അടുത്തമാസം ഒന്‍പതിന് കോടതിയില്‍ ഹാജരാക്കണമെന്നും പ്രത്യേക കോടതി നിര്‍ദ്ദേശിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.