ശ്രീ­നഗര്‍: ജമ്മു കാശ്മീരില്‍ യുവാക്കളുടെ പ്രതി­ഷേ­ധ യോ­ഗ­ത്തി­ന് നേ­രെ പോ­ലീസ് ന­ടത്തി­യ വെ­ടി­വെ­പ്പില്‍ നാ­ലു പേര്‍­ക്ക് പ­രി­ക്ക്. പ­രി­ക്കേ­റ്റ ഒ­രാ­ളു­ടെ നി­ല ഗു­രു­ത­ര­മാ­ണ്. മൈസു­മ­യില്‍ ക­ര്‍ഫ്യൂ ലം­ഘി­ച്ച് പൊ­തു യോ­ഗം ന­ട­ത്തി­യ­വര്‍­ക്ക് നേ­രെ­യാ­ണ് വെ­ടി­വെ­പ്പു­ണ്ടാ­യ­ത്.

യോ­ഗം പി­രി­ച്ചു വി­ടാന്‍ പോ­ലീ­സ് ആ­വ­ശ്യ­പ്പെ­ട്ടെ­ങ്കി­ലും പ്ര­തി­ഷേ­ധ­ക്കാര്‍ കൂ­ട്ടാ­ക്കി­യില്ല. തു­ടര്‍­ന്നാ­ണ് വെ­ടി­വെ­പ്പു­ണ്ടാ­യത്. ജ­മ്മു കാ­ശ്­മീര്‍ ലി­ബ­റേ­ഷന്‍ ഫ്ര­ണ്ട് ചെ­യര്‍­മാന്‍ യാ­സീന്‍ മാ­ലി­ക്കി­ന്റെ വീ­ട്ടി­ന­ടു­ത്താ­ണ് വെ­ടി­വെ­പ്പു­ണ്ടാ­യ­ത്. അ­ടി­വ­യ­റ്റി­ന് വെ­ടി­യേ­റ്റ യാ­സിര്‍ ഹാ­മി­ദ് ഷെ­യ്­ഖി­ന്റെ നി­ല ഗു­രു­ത­രാ­വ­സ്ഥ­യി­ലാ­ണെ­ന്ന് എ­സ് എം എ­ച്ച് എ­സ് ആ­ശു­പ­ത്രി വൃ­ത്ത­ങ്ങള്‍ അ­റി­യി­ച്ചു.

അ­തേ­സമ­യം പ്ര­ദേശ­ത്ത് കാ­രം­സ് ക­ളിച്ചു­കൊ­ണ്ടി­രു­ന്ന യു­വാ­ക്കള്‍­ക്ക് നേ­രെ പോ­ലീ­സ് പ്ര­കോപ­ന­മൊ­ന്നു­മില്ലാ­തെ വെ­ടി­വെ­പ്പ് ന­ട­ത്തു­ക­യാ­യി­രു­ന്നെ­ന്ന് നാ­ട്ടു­കാര്‍ പ­റ­യു­ന്നു. സം­ഭവ­ത്തെ തു­ടര്‍­ന്ന് ഇ­വി­ടെ പ്ര­തി­ഷേ­ധം ശ­ക്ത­മാ­യി­ട്ടു­ണ്ട്.