ന്യൂദല്‍ഹി: കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം ചുമതലപ്പെടുത്തിയ മൂന്നംഗ മധ്യസ്ഥ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്ന ശുപാര്‍ശകള്‍ പരിശോധിക്കും.

Subscribe Us:

ഒരു വര്‍ഷം മുമ്പാണ് കാശ്മീര്‍ പ്രശ്‌നം പരിശോധിക്കാന്‍ മൂന്നംഗ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചത്. ദിലീപ് പട്‌ഗോന്‍കര്‍, രാധ കുമാര്‍, എം.എം. അന്‍സാരി എന്നിവരാണ് സംഘാംഗങ്ങള്‍. ഒരു വര്‍ഷത്തെ സമയമാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്.

മധ്യസ്ഥ സംഘം കശ്മീരിന്റെ എല്ലാ ഭാഗവും സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളുമായി സംസാരിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ മനസിലാക്കിയതായി പട്‌ഗോന്‍കര്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അവസാനഭാഗത്ത് ഞങ്ങള്‍ ചില വഴികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതെല്ലാം നടപ്പിലാക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും അദ്ദേഹം വ്യക്തമാക്കി.