എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടി വെബ്‌സൈറ്റില്‍ കാശ്മീര്‍ പാകിസ്ഥാനില്‍!
എഡിറ്റര്‍
Wednesday 12th March 2014 7:57am

aap-website

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റിലെ ഇന്ത്യന്‍ ഭൂപടത്തില്‍ കാശ്മീരിന്റെ ഭാഗങ്ങള്‍ പാകിസ്ഥാനില്‍. വെബ്‌സൈറ്റിലെ സംഭാവനകള്‍ക്കായുള്ള പേജിലാണ് കാശ്മീരിനെ പാകിസ്ഥാനിലുള്‍പ്പെടുത്തിയുള്ള ഭൂപടം നല്‍കിയിരിക്കുന്നത്.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഭൂപടം ഉടന്‍ തന്നെ വെബ്‌സൈറ്റില്‍ നിന്ന് മാറ്റി. ട്വിറ്ററുള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

ജമ്മു കാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്നതിനെപ്പറ്റി ഹിതപരിശോധന നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്റെ പ്രസ്താവന നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇത് പ്രശാന്ത് ഭൂഷന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്ന പാര്‍ട്ടിയുടെ വാദം.

പാര്‍ട്ടി വെബ്‌സൈറ്റില്‍ ഇതിന് മുന്‍പും വിവാദങ്ങള്‍ക്കിടയായ വിവരങ്ങള്‍ ഉണ്ടായിരുന്നു.

12 ദിവസത്തിനുള്ളില്‍ 50 ലക്ഷം അംഗങ്ങളായി എന്നവകാശപ്പെട്ട ആം ആദ്മി പാര്‍ട്ടി വെബ്‌സൈറ്റില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി പല പ്രമുഖരും പാര്‍ട്ടിയുടെ അംഗങ്ങളുടെ പട്ടികയിലുണ്ടായിരുന്നു.

മഹാത്മ ഗാന്ധിയും ജവഹര്‍ ലാല്‍ നെഹ്‌റുവും വരെ ആ പട്ടികയിലുള്‍പ്പെട്ടിരുന്നു.

Advertisement