എഡിറ്റര്‍
എഡിറ്റര്‍
കശ്മീരില്‍ സൈന്യം മനുഷ്യ കവചമാക്കിയ ഫാറൂഖിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു
എഡിറ്റര്‍
Monday 10th July 2017 6:13pm

 

ശ്രീനഗര്‍: കല്ലേറ് പ്രതിരോധിക്കാനായി സൈന്യം മനുഷ്യകവചമായി ഉപയോഗിച്ച യുവാവിന് 10 ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യകവചമായി കശ്മീരില്‍ സൈന്യം ഉപയോഗിച്ച ഫാറൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിന് സംസ്ഥാനസര്‍ക്കാറാണ് 10 ലക്ഷം രൂപ നല്‍കേണ്ടത് എന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബിലാല്‍ നസ്‌കിയാണ് ഈ ഉത്തരവിട്ടത്. ഇന്ത്യന്‍ സൈന്യത്തിനോട് നഷ്ടപരിഹാരം നല്‍കാനായി നിര്‍ദ്ദേശിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലാത്തതിനാലാണ് സംസ്ഥാന സര്‍ക്കാറിന് ഈ നിര്‍ദ്ദേശം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.


Also Read: ടി.പി. സെന്‍കുമാറിനെതിരെ 153-എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.കെ ഫിറോസ് ഡി.ജി.പിയ്ക്ക് പരാതി നല്‍കി


കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖിനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്‍ മനുഷ്യകവചമായി കെട്ടിയിട്ടത്.

സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫാറൂഖിനെ അഞ്ചു മണിക്കൂറോളം ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. എന്നാല്‍, താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ പോകുമ്പോള്‍ സൈനികര്‍ പിടികൂടുകയായിരുന്നെന്നും ഫാറൂഖ് അന്ന് പറഞ്ഞിരുന്നു.


Don’t Miss: കേദാര്‍നാഥിനെതിരായി ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിന്റെ കടകത്തിച്ചു


ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായത്. എന്നാല്‍, സംഭവത്തില്‍ അന്വേഷണം നേരിട്ട മേജര്‍ ലീത്തുല്‍ ഗോഗോയ്ക്ക് സൈനിക ബഹുമതി ലഭിച്ചിരുന്നു. സൈന്യം യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

Advertisement