ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ രണ്ട് ലഷ്‌കര്‍-ഇ-തൊബിയ തീവ്രവാദികള്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഡോഡ ജില്ലയില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

ലഷ്‌കര്‍-ഇ-തൊബിയ ഡിവിഷണല്‍ കമാന്‍ഡര്‍ അബു മൂസ ജില്ലാ കമാന്‍ഡര്‍ സുല്‍ക്കര്‍നെയ്ന്‍ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍. ഇവരുടെ കൈയ്യില്‍ നിന്നും രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്്. കുറച്ച് വര്‍ഷങ്ങളായി പാക് അധീന കാശ്മീരിലെ ലഷ്‌കര്‍ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് പോലീസ് പറഞ്ഞു