Categories

എന്റെ മനസാക്ഷിയെ എനിക്ക് അവഗണിക്കാനാവുന്നില്ല; കശ്മീരിലെ അതിക്രമങ്ങളില്‍ മനംമടുത്ത് പോലീസ് ജോലി രാജി വെച്ച യൂവാവിന്റെ വീഡിയോ വൈറലാകുന്നു.

 

ജമ്മു:കാശ്മീരിലെ അതിക്രമങ്ങളില്‍ മനം മടുത്ത് ജോലി രാജി വെച്ച കശ്മീരി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. കാശ്മീര്‍ പൊലീസ് സേനയിലെ കോണ്‍സ്റ്റബിളായ റയീസ് എന്ന യുവാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

‘ഞാന്‍ കാശ്മീര്‍ പൊലീസിലെ ജോലി രാജി വെച്ചു. ഇത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല പക്ഷേ ഈ ജോലിയില്‍ തുടരാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിക്കുന്നില്ല. ജനങ്ങളെ സേവിക്കാനും എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പ്രതിജ്ഞ എടുത്തുകൊണ്ട് കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഞാന്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്തിരുന്നു. ഈ ജോലി ശരിക്കും ഒരു ജിഹാദായിട്ടായിരുന്നു ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ എന്റെ മനസ്സാക്ഷി മരിക്കുന്നത് ഞാന്‍ കണ്ടിരുന്നില്ല. പക്ഷേ കാശ്മീര്‍ താഴ്‌വരയില്‍ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ് എന്റെ മനസാക്ഷിയെ എനിക്ക് അവഗണിക്കാനാവുന്നില്ല’. അദ്ദേഹം പറയുന്നു.


Also read ഗൗരി ലങ്കേഷിന് വധഭീഷണിയൊന്നും ഉണ്ടായിരുന്നില്ല; വിചിത്ര നിലപാടുമായി കര്‍ണാടക ഡി.ജി.പി ആര്‍.കെ ദത്ത


തടുക്കാന്‍ കഴിയാത്ത ഒരു കാറ്റ് ഇവിടെ ഉയര്‍ന്ന് വരികയാണ്. ഓരോ ദിവസവും കശ്മീരികള്‍ കൊല്ലപ്പെടുകയാണ് ചിലരുടെ കണ്ണുകള്‍ നഷ്ടപ്പെടുന്നു, ചിലര്‍ ജയിലിലും ആണ്. കാശ്മീരിലെ പ്രശ്‌നങ്ങള്‍ കാരണം യാഥാര്‍ത്ഥ ജനാധിപത്യം ഒരിക്കലും കാശ്മീരില്‍ സംഭവിക്കുന്നില്ല കശ്മീരികള്‍ ജനാധിപത്യത്തിന്റെ ശരിയായ മാര്‍ഗ്ഗം തേടുന്നു.റയീസ് പറയുന്നു.

ഞാന്‍ പാകിസ്താനെ ഇഷ്ടപെടുകയോ, ഇന്ത്യയെ വെറുക്കുകയോ ചെയ്യുന്നില്ല, എന്റെ കശ്മീരിനെ മാത്രമേ ഞാന്‍ ഇഷ്ടപ്പെടുന്നുള്ളൂ, ഇവിടെ സമാധാനം വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വീഡിയോയില്‍ പറയുന്നു.
വീഡിയോയുടെ സത്യാവസ്ഥയും റയിസ് ഉന്നയിച്ച പരാതിയും പരിശോധിച്ച് വരികയാണെന്ന് കശ്മീര്‍ പൊലീസിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tagged with: