കണ്ണൂര്‍: കാശ്മീരിലേത്ത് തീവ്രവാദികളെ റിക്രൂട്ട് ചെയ്ത കേസില്‍ തലശ്ശേരി കോടതിയില്‍ പ്രാരംഭ വാദം തുടങ്ങി. ഇതിനായി ബാംഗ്ലൂര്‍ ജയിലിലായിരുന്ന സര്‍ഫ്രാസ് നവാസ്, അബ്ദുള്‍ ജലീല്‍ എന്നിവരടക്കമുള്ള അഞ്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കി. തുടര്‍ച്ചയായി മാറ്റിവെച്ച കേസ് 12ാം തവണയാണ് പ്രാരംഭവാദത്തിനെടുക്കുന്നത്.