Administrator
Administrator
കാശ്മീര്‍ കേസ് പുനരന്വേഷിക്കാന്‍ ഐ എന്‍ എക്ക് അനുമതി
Administrator
Tuesday 23rd March 2010 12:46pm

കൊച്ചി: കാശ്മീരിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ് പുനരന്വേഷിക്കാന്‍ ഐ എന്‍ എക്ക് സി ബി ഐ കോടതിയുടെ അനുമതി. ഇതു സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

നേരത്തേ കണ്ണൂര്‍ എടക്കാട് പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് കേസ് എന്‍ ഐ എ ഏറ്റെടുത്തു. നേരത്തെ കേരള പോലീസ് അന്വേഷിച്ചപ്പോള്‍ തന്നെ 23 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ നാലു പേര്‍ കാശ്മീരില്‍ വെടിയേറ്റ് മരിച്ചിരുന്നു. കേസില്‍ വിശദമായ അന്വേഷണം നടത്തനായിരുന്നു എന്‍ ഐ എയെ ചുമതലപ്പെടുത്തിയിരുന്നത്.

ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഏഴു പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റു ചെയ്തു. ഇവരെ വിയ്യൂര്‍ ജയിലിലേക്ക് അയച്ചു. തടിയന്റവിട നസീര്‍, ഷഫാസ് സര്‍ഫ്രാസ് നവാസ്, സൈനുദ്ദീന്‍ എന്നിവര്‍ കേസിലെ പ്രതികളാണ്. മൂന്ന് പേരെ പിടികൂടാനുണ്ട്.

Advertisement