ന്യൂദല്‍ഹി: കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര ചുമതലപ്പെടുത്തിയ മധ്യസ്ഥസംഘം പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ആദ്യസന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ടാണ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് സമര്‍പ്പിക്കുക. കല്ലേറില്‍ ജയിലിലടക്കപ്പെട്ടവരുള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ച് സംഘം അഭിപ്രായങ്ങള്‍ ശേഖരിച്ചിട്ടുണ്ട.

പട്ഗാന്‍കറിന് കാശ്മീരില്‍ സമാധാനം കൊണ്ടുവരാമെന്നുള്ള വാഗ്ദാനം അവിടുത്തെ ഒരു തീവ്രവാദി നല്‍കി എന്ന റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചിദംബരത്തോട് അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ അത്ര വിശദമായ വിവരങ്ങള്‍ അവരില്‍ നിന്നും ആവശ്യമില്ലെന്നും, അവര്‍ മധ്യസ്ഥരാണ് അല്ലാതെ ക്രിക്കറ്റ് കമന്റേറ്ററല്ലന്നുമാണ് ചിദംബരം മറുപടി നല്‍കിയത്.

മധ്യസ്ഥസംഘത്തിന്റെ പല പ്രസ്താവനകളും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ മധ്യസ്ഥസംഘം മാധ്യമങ്ങള്‍ എല്ലാവിവരങ്ങളും അപ്പപ്പോള്‍ നല്‍കുന്നതിനെ ചിദംബരം ഇന്നലെ വിമര്‍ശിച്ചിരുന്നു.