കാസര്‍കോട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള തോട്ടങ്ങളില്‍ ഇനി രാസകീടനാശിനികള്‍ ഉപയോഗിക്കില്ലെന്ന് സി.ഐ.ടി.യു. രാസകീടനാശിനികള്‍ പരിശോധിച്ച് ദോഷകരമല്ലെന്നുറപ്പായാല്‍ മാത്രമേ ഇനി രാസകീടനാശിനി ഉപയോഗിക്കൂ എന്ന് തൊട്ടം തൊഴിലാളി സംസ്ഥാന ഭാരവാഹി തമ്പാന്‍ നായര്‍ അറിയിച്ചു.

തൊട്ടം തൊഴിലാളികള്‍ പല അസുഖങ്ങളുടെ കീടനാശിനി പ്രയോഗത്തെത്തുടര്‍ന്ന് ഉണ്ടായിട്ടുണ്ട്. കൂടാതെ അറുപത് വയസ്സിന് മുന്‍പ് മരിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതിനാല്‍ തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാനുള്ള സംവിധാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.