കണ്ണൂര്‍: കാസര്‍കോഡ് വെടിവപ്പ് സംബന്ധിച്ച മൊഴികള്‍ പുറത്തുവിട്ടത് താനല്ലെന്ന് അന്വേഷണ കമ്മീഷനായിരുന്ന ജഡ്ജി എം.എ. നിസാര്‍. ജഡ്ജി തന്നെയാണ് രേഖകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി രേഖകള്‍ രഹസ്യമല്ല. കേസുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിച്ചാല്‍ രേഖകള്‍ നല്‍കാന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും വര്‍ഗീയ അംശമുണ്ടോയെന്ന് വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.ബി.ഐ അന്വേഷണം ഇക്കാര്യത്തില്‍ അപര്യാപ്തമാണ്. അന്വേഷണ കമ്മീഷനുകളെ രാഷ്ട്രീ വിമുക്തമാക്കണം . അന്വേഷണം നടന്നുകൊണ്ടിരിക്കെ കമ്മീഷനെ പിന്‍വലിക്കുന്നത് അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.