Categories

Headlines

കാസര്‍ഗോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീലിനെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു.


മഞ്ചേശ്വരം: കാസര്‍ഗോഡ് കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീലിനെ (33) ഓഫീസില്‍ കയറി വെട്ടിക്കൊന്നു. ബൈക്കിലെത്തിയ മുഖംമൂടി സംഘം പഞ്ചായത്ത് ഓഫീസിനകത്ത് കയറിയാണ് ജലീലിനെ വെട്ടിവീഴ്ത്തിയത്. കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ് അബ്ദുല്‍ ജലീല്‍.


Also read സൈബര്‍ സെല്‍ മാത്രമല്ല എനിക്ക് എന്റേതായ ചില വഴികളുമുണ്ട്; ട്രോളര്‍മാര്‍ക്കു മുന്നില്‍ ഭീഷണിയുമായി ജോയ് മാത്യു 


ഇന്നു രാവിലെ 11.30 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചു കയറി ജലീലിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത് ഓഫീസിലുണ്ടായവര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവായ അബ്ദുല്‍ ജലീല്‍ നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഉസ്മാന്‍ ഹാജിയുടെ മകനാണ് അബ്ദുല്‍ ജലീല്‍.

Tagged with:


ആരും കാണാതെ ഒരു ക്ലാസ്മുറിക്കുപിന്നിലെ മതിലിന്റെ ഓരം പറ്റി ആ കത്തു തുറന്നു അതില്‍ ആ മഹത്തായ , ഭംഗിയേറിയ കയ്യൊപ്പ് ‘ടെണ്ടുല്‍ക്കര്‍’; സച്ചിന്റെ ജന്മദിനത്തില്‍ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കു വച്ച് നിപിന്റെ പിറന്നാള്‍ ആശംസ

കോഴിക്കോട്: ഏപ്രില്‍ 24, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ന് ഉത്സവ ദിനമാണ്. തങ്ങളുടെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജന്മ ദിനമാണിന്ന്. ലോകമെങ്ങും സച്ചിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയ ഇന്ന് കേരളത്തില്‍ നിന്നുമൊരു രസകരമായ ആശംസയും സച്ചിനെ തേടിയെത്തി. സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളിലൂടെ ശ്രദ്ധേയനായ നിപിന്‍ നാരായണന്‍ എന്ന നീനയുടെ പിറന്നാള്‍ സന്ദേശ