കാസര്‍ഗോഡ്: ദുരൂഹസാഹചര്യത്തില്‍ കാണാതായ കാസര്‍ഗോഡ് പടന്ന സ്വദേശി ഹാഫിസ് കൊല്ലപ്പെട്ടതായി സന്ദേശം.


Dont Miss നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കരുതെന്നും പിണറായി 


ഹഫീസ് കൊല്ലപ്പെട്ടത് ഇന്നലെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണെന്നാണ് ടെലഗ്രാം വഴി ലഭിച്ച സന്ദേശം. ടെലഗ്രാം അഫ്ഗാനില്‍ നിന്നാണെന്നാണ് സംശയം. പടന്നയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് ടെലഗ്രാം സന്ദേശം ലഭിച്ചത്.

ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു,’ -ഇതാണ് സന്ദേശം.

പടന്നയില്‍ നിന്ന് 11 പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ദൂരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികളില്‍ പ്രധാനിയാണ് ഹഫീസ്. ഇവര്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും പോയെന്നായിരുന്നു നിഗമനം.കാണാതായവര്‍ക്കെതിരെ ഐഎസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു.