എഡിറ്റര്‍
എഡിറ്റര്‍
ഫാഷിസം പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തി; നീതി നടപ്പാന്‍ കഴിയുന്നില്ലെങ്കില്‍ ബെഹ്‌റയെ പേടിയില്ലാത്ത, ബ്രണ്ണന്‍ കോളേജില്‍ പഠിക്കാത്ത ആര്‍ക്കെങ്കിലും ആഭ്യന്തര വകുപ്പ് നല്‍കണം: കെ.എം ഷാജി
എഡിറ്റര്‍
Wednesday 22nd March 2017 2:55pm

തിരുവനന്തപുരം: കാസര്‍ഗോഡ് മദ്രസാധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍.എസ്.എസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഞ്ഞടിച്ച് കെ.എം ഷാജി എം.എല്‍.എ.

ഫാഷിസം നമ്മുടെ പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തിയിരിക്കുന്നെന്നും കേരളത്തില്‍ നിന്നും ഗുജറാത്തിലേക്ക് തീരെ അകലമില്ലെന്ന നിലവിളിക്കുന്ന യാഥാര്‍ത്ഥ്യമാണ് കാസര്‍കോട് സംഭവത്തിലൂടെ വെളിവായിരിക്കുന്നതെന്നും കെ.എം ഷാജി പറയുന്നു.

മതനിരപേക്ഷമായ കേരളീയാന്തരീക്ഷത്തില്‍ പോലും ഈ ഫാഷിസ്റ്റ് വിളയാട്ടം നിര്‍ബാധം തുടരുകയാണ്. ഇതില്‍ ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചകള്‍ വളരെ കൃത്യമായി പ്രകടവുമാണ്.

ലാവ്‌ലിന്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നറിയാം. എന്നാലും ബെഹ്‌റയെപ്പോലെ ഒരു ഫാഷിസ്റ്റ് ആജ്ഞാനുവര്‍ത്തിയെ പോലീസ് തലപ്പത്ത് പ്രതിഷ്ഠിച്ചാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിണറായി വിജയന്‍ നല്ലവണ്ണം ഓര്‍ക്കണമായിരുന്നു.

ബെഹ്‌റയും ദെല്‍ഹിയും തമ്മിലുള്ള ഗുപ്ത ബന്ധത്തിന്റെ തടവറയില്‍ നിശ്ചലനായിരിക്കുന്ന മുഖ്യമന്ത്രിയോട് എന്തുപറഞ്ഞിട്ടും കാര്യമില്ലെന്നും കെ.എം ഷാജി കുറ്റപ്പെടുത്തുന്നു.

കാസര്‍കോട് സംഭവത്തിലെങ്കിലും നിയമവാഴ്ച്ച ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് എത്രയും വേഗം തയ്യാറാകണം. കൊലപാതകവുമായി ബന്ധപ്പെട്ട ആപത്കരമായ സംഭവങ്ങള്‍ക്ക് അവസരമുണ്ടാക്കാതിരിക്കാനുള്ള ബാധ്യത ഭരിക്കുന്ന ഗവണ്‍മെന്റിനാണ്.

നീതി നിര്‍ഭയം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ ബെഹ്‌റയെ പേടിയില്ലാത്ത, ബ്രണ്ണന്‍ കോളേജില്‍ പഠിക്കാത്ത ആര്‍ക്കെങ്കിലും ആഭ്യന്തര വകുപ്പ് നല്‍കുന്നത് നന്നായിരിക്കുമെന്നും കെ.എം ഷാജി പറയുന്നു.

കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

”ഫാഷിസം നമ്മുടെ പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തിയിരിക്കുന്നു. കാസര്‍കോട് സംഭവം കേരളത്തില്‍ നിന്നും ഗുജറാത്തിലേക്ക് തീരെ അകലമില്ലെന്ന നിലവിളിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

മതനിരപേക്ഷമായ കേരളീയാന്തരീക്ഷത്തില്‍ പോലും ഈ ഫാഷിസ്റ്റ് വിളയാട്ടം നിര്‍ബാധം തുടരുകയാണ്. ഇതില്‍ ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചകള്‍ വളരെ കൃത്യമായി പ്രകടവുമാണ്.

ലാവ്‌ലിന്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നറിയാം. എന്നാലും ബെഹ്‌റയെപ്പോലെ ഒരു ഫാഷിസ്റ്റ് ആജ്ഞാനുവര്‍ത്തിയെ പോലീസ് തലപ്പത്ത് പ്രതിഷ്ഠിച്ചാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിണറായി വിജയന്‍ നല്ലവണ്ണം ഓര്‍ക്കണമായിരുന്നു. ബെഹ്‌റയും ദെല്‍ഹിയും തമ്മിലുള്ള ഗുപ്ത ബന്ധത്തിന്റെ തടവറയില്‍ നിശ്ചലനായിരിക്കുന്ന മുഖ്യമന്ത്രിയോട് എന്ത് പറഞ്ഞിട്ടെന്ത്?

പക്ഷേ പ്രശ്‌നത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലുള്ളതാണ്. ജനിച്ചതിന്റെ പേരില്‍,വിശ്വാസത്തിന്റെ പേരില്‍, പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മനുഷ്യ ജീവനുകള്‍ അറുത്ത് മാറ്റപ്പെടുകയാണ്. എന്തിനെന്ന് പോലുമറിയാതെ.

കാസര്‍കോട് സംഭവത്തിലെങ്കിലും നിയമവാഴ്ച്ച ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് എത്രയും വേഗം തയ്യാറാകണം. കൊലപാതകവുമായി ബന്ധപ്പെട്ട ആപത്കരമായ സംഭവങ്ങള്‍ക്ക് അവസരമുണ്ടാക്കാതിരിക്കാനുള്ള ബാധ്യത ഭരിക്കുന്ന ഗവണ്‍മെന്റിനാണ്.

നീതി നിര്‍ഭയം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ ബെഹ്‌റയെ പേടിയില്ലാത്ത, ബ്രണ്ണന്‍ കോളേജില്‍ പഠിക്കാത്ത ആര്‍ക്കെങ്കിലും ആഭ്യന്തര വകുപ്പ് നല്‍കുന്നത് നന്നായിരിക്കും. കാരണം കേരളമെങ്കിലും കേരളമായി നിലനില്‍ക്കണമെന്ന് അതിയായ ആഗ്രഹം ഇപ്പോഴും ജനങ്ങള്‍ക്കുണ്ട്…”

കാസര്‍ഗോഡ് ചൂരില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു മദ്രസാധ്യാപകനായ കുടക് സ്വദേശി റിയാസ് കൊല്ലപ്പെട്ടത്.


Dont Miss ‘പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും നല്ല അടുപ്പമുണ്ട്, അതുകൊണ്ട് ജാമ്യം അനുവദിക്കൂ: കോടതിയോട് ഗുജറാത്തിലെ ബി.ജെ.പി നേതാവ് 


പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് മുറിയില്‍ ഒരു മുറിയിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരാണ് താമസിക്കുന്നത്.

അര്‍ധ രാത്രിയോടെ ശബ്ദം കേട്ട് ഖത്തീബ് മുറി തുറന്നപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടായതോടെ ഖത്തീബ് പെട്ടെന്ന് മുറിയടച്ച് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി അനൗണ്‍സ് ചെയ്യുകയും നാട്ടുകാര്‍ എത്തിയപ്പോള്‍ റിയാസിനെ കഴുത്തറുത്ത് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisement