കാസര്‍കോട്: കാസര്‍കോട് എരുതുംപു­ഴയില്‍ കുളിക്കാനിറങ്ങിയ നാലു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരി­ച്ചു. മുട്ടത്തടി സ്വദേശി നാരയാണന്റെ മക്കളായ അഭിലാഷ്(18), അജീഷ്(16), അജിത്(16)എന്നിവരും നാരായണന്റെ സഹോദരനായ രാഘവന്റെ മകന്‍ രത്തന്‍ കുമാറു(15)മാണ് മരി­ച്ചത്. നാ­ലു പേരും നീര്‍­ച്ചാല്‍ മഹാരാജാ ഹൈസ്‌കൂ­ളിലെ വിദ്യാര്‍­ഥി­ക­ളാ­ണ്.

ദീപാവലി അവധി ദിനമായതിനാല്‍ രാവിലെ പതിനൊന്നരയോടെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. കുളിക്കാനിറങ്ങിയ ഒരു കുട്ടി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച മ­റ്റു­ള്ള­വര്‍ കൂടി അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടവാര്‍ത്തയറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയ­ത്. ഫയര്‍ഫോഴ്‌സ് എത്തും മുന്‍പെ നാട്ടുകാര്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചി­രു­ന്നെ­ങ്കിലും നാലുപേരും മരിച്ചിരുന്നു. . മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി­യില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒ­ക്ടോ­ബര്‍ 17 2009