Categories

കാണാതായ റിയാനയെ കണ്ടെത്തി

kasaragod-riyanaകാസര്‍കോട്: കാണാതായ ചെങ്കള തൈവളപ്പ് കപ്പണക്കാലില്‍ റിയാന(16)യെ കണ്ടെത്തി. കൊല്ലം ജില്ലയിലെ പുനലൂരില്‍ നിന്നാണ് നിന്നാണ് റിയാനയെ കണ്ടെത്തിയതെന്ന് ഉത്തരമേഖലാ ഐജി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

പുനലൂര്‍ പത്തനാപുരത്തെ ഗന്ധിഭവന്‍ ട്രസ്റ്റിന് കീഴിലുള്ള ഗന്ധിഭവന്‍ ഓര്‍ഫേനേജിലാണ് റിയാനയെ കണ്ടെത്തിയത്. 2009 മെയ് 18നാണ് റിയാനയെ കാസര്‍കോട്ട് നിന്നും കാണാതെയായത്. 2009 ജൂണ്‍ ഒന്നിന്് റിയാനയെ പുനലൂര്‍ പോലീസ് ഓര്‍ഫേനേജില്‍ എത്തിക്കുകയായിരുന്നെന്ന് ഓര്‍ഫേനേജ് അധികൃതര്‍ അറിയിച്ചു.

പുനലൂര്‍ ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന റിയാനയെ പുനലൂര്‍ എസ് ഐ ചന്ദ്രനാണ് ഓര്‍ഫേനേജില്‍ എത്തിച്ചതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പുനലൂര്‍ സോമരാജനും ഓര്‍ഫേനേജ് ചുമതല വഹിക്കുന്ന സാബുവും പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് പെണ്‍കുട്ടി വീട്ടിലെ ഫോണ്‍ നമ്പര്‍ നല്‍കിയാതായും ഈ ഫോണ്‍ നമ്പറില്‍ വിളിച്ച് സഹോദരിയെ വിവരം അറിക്കുകയായിരുന്നുവെന്നും ഓര്‍ഫേനേജ് അധികൃതര്‍ പറഞ്ഞു.

റിയാനയെ കാണാതായി 12 ദിവസത്തിന് ശേഷമാണ് പുനലൂര്‍ പോലീസ് ഓര്‍ഫേനേജില്‍ എത്തിച്ചത്. ഈ 12 ദിവസം റിയാന എവിടെയായിരുന്നുവെന്നതും ഓര്‍ഫനേജില്‍ പോലീസ് എത്തിച്ചതാണെങ്കില്‍ ഇക്കാര്യം പോലീസ് വകുപ്പും െ്രെകംബ്രാഞ്ചും അറിയാതെ പോയതും എറെ ദൂരുഹത ഉയര്‍ത്തുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.