Categories

രമേശന്റെ മകള്‍ക്ക് കത്ത് നല്‍കിയത് തെറ്റ: കാസറഗോഡ് ജില്ലാസമ്മേളന റിപ്പോര്‍ട്ട്

കാസറഗോഡ്: സി.പി.ഐ.എം കാസറഗോഡ് ജില്ലാസമ്മേളനറിപ്പോര്‍ട്ട് ചോര്‍ന്നു. റിപ്പോര്‍ട്ടില്‍ ജില്ലയിലെ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച വരുത്തിയതായും വിഭാഗീയപ്രവര്‍ത്തനം തടയുന്നതിന് കഴിഞ്ഞില്ലെന്നും പരാമര്‍ശമുണ്ട്. ജില്ലയില്‍ മേല്‍ക്കമ്മറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡി.വൈ.എഫ്.ഐ മുന്‍ ട്രഷറര്‍ വി.വി രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് കത്ത് നല്‍കിയത് തെറ്റാണെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളായ ജില്ലാകമ്മിറ്റിയും സെക്രട്ടറിയേറ്റും ഗുരുതരവീഴ്ച വീഴ്ച വരുത്തിയതായി വിമര്‍ശനമുണ്ട്. കമ്മിറ്റികള്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ഇത് പാര്‍ട്ടിയുടെ ജില്ലയിലെ പ്രവര്‍ത്തനത്തെ മുഴുവന്‍ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതായി സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബേഡകം ഏര്യസമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നതായി സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു. വി.എസ് പക്ഷത്തിന്റെ ശക്തി കേന്ദ്രമായ നീലേശ്വരമടക്കം മറ്റ് സമ്മേളനങ്ങളിലും വിഭാഗീയപ്രവര്‍ത്തം നടന്നതായ വിലയിരുത്തലാണ് സമ്മേളന റിപ്പോര്‍ട്ടിലുള്ളത്.

നീലേശ്വരത്തും ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നടന്ന വി.എസ് പക്ഷ പ്രകടനങ്ങള്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നീലേശ്വരത്ത് നടന്ന വിഭാഗീയപ്രവര്‍ത്തനങ്ങള്‍ അനഭലഷണീയമാണ്. ഇത് പാര്‍ട്ടിക്ക് പേരുദോഷം വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പുമായും മറ്റും നീലേശ്വരത്തും ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നടന്ന വി.എസ് പക്ഷ പ്രകടനങ്ങള്‍ പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് നടന്നതെന്ന് ജില്ലാകമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. വേണ്ടത്ര മുന്നൊരുക്കളോ കേഡര്‍മാരെ ഒരുക്കി നിര്‍ത്തുന്നതിലും വരുത്തിയ ഗുരുതര വീഴ്ചയാണ് പാര്‍ട്ടി തോല്‍ക്കാനിടയായത്.

Malayalam News

Kerala News in English

Tagged with:

One Response to “രമേശന്റെ മകള്‍ക്ക് കത്ത് നല്‍കിയത് തെറ്റ: കാസറഗോഡ് ജില്ലാസമ്മേളന റിപ്പോര്‍ട്ട്”

  1. Prathiba the Great

    ഇത്ര കിഴക്കോ; ഈ പടിഞ്ഞാറ് എന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.