ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അജ്മല്‍ അമീര്‍ കസബ് ശിക്ഷാവിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കസബിന്റെ അഭിഭാഷകയായ ഫര്‍ഹാന ഷായാണ് ഇക്കാര്യം അറിയിച്ചത്.

ഹൈക്കോടതിയില്‍ കസബിന്റെ കേസ് പരിഗണിച്ചത് വളരെ പെട്ടെന്നാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ആരോപണങ്ങളെ പ്രതിരോധിക്കാനായില്ല. ഈ കേസില്‍ ഒരുപാട് പഴുതുകളുണ്ട്. നീതിപൂര്‍വ്വമായ ഒരു വിചാരണ കസബിന് ലഭിച്ചിട്ടില്ല. അതിനാലാണ് സുപ്രീം കോടിതിയില്‍ അപ്പീല്‍ നല്‍കുന്നതെന്ന് ഷാ വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണക്കേസില്‍ കസബിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ കസബ് മുംബൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി കസബിന്റെ വധശിക്ഷ ശരിവെക്കുകയും ചെയ്തു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈക്കോടതി വിധിക്കേട്ട കസബ് ആരോടും ഒന്നും മിണ്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്‌