ന്യൂദല്‍ഹി: 2008 നവംബറിലെ മുംബൈ ഭീകരാക്രമണ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ പ്രതി മുഹമ്മദ് അജ്മല്‍ ആമിര്‍ കസബ് സുപ്രീംകോടതിയെ സമീപിച്ചു. വധശിക്ഷ ശരിവച്ച ബോംബെ ഹൈക്കോടതി വിധിചോദ്യം ചെയ്തുകൊണ്ടാണ് കസബ് ഹരജി നല്‍കിയിരിക്കുന്നത്. വിചാരണ കോടതി കസബിനു നല്‍കിയ വധശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

ജയില്‍ അധികൃതര്‍ മുഖേനയാണ് കസബ് ഹര്‍ജി നല്‍കിയത്. എന്നാല്‍, ഹര്‍ജിയിലെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.

മുംബൈ ഭീകരാക്രമണ കേസിലെ മറ്റു പ്രതികളായ ഫഹീം അന്‍സാരി, സബാവുദ്ദീന്‍ അഹമ്മദ് എന്നിവരെ വിട്ടയച്ച വിചാരണ കോടതി നടപടിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.