കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ ഹമീദ് കര്‍സായിയെ വധിക്കാന്‍ പദ്ധതിയിട്ട ആറു പേര്‍ അറസ്റ്റിലായി. കര്‍സായിയുടെ സുരക്ഷ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റിന്റെ വസതിയിലെ ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹഖാനി തീവ്രവാദ സംഘവുമായി ബന്ധം സ്ഥാപിച്ച് കര്‍സായിയുടെ അംഗരക്ഷകരിലൊരാളെ വശത്താക്കിയ ശേഷം കൊലപാതകം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

Subscribe Us:

പിടിയിലായവരില്‍ രണ്ട് പാകിസ്ഥാനികളും ഒരു ബംഗ്ലാദേശിയും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയും ഉണ്ടെന്നാണ് വിവരം.
പ്രസിഡന്റിന്റെ സുരക്ഷാവലയത്തില്‍ വരെ തീവ്രവാദികള്‍ സ്വാധീനം ചെലുത്തിയത് നിര്‍ഭാഗ്യകരവും അപകടകരവുമാണെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് വക്താവ് ലത്ഫുള്ള മഷാല്‍ പറഞ്ഞു.