ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് നിവേദനം നല്‍കി. വിഷയത്തില്‍ കേരളം തെറ്റിദ്ധാരണ പരത്തുന്നുവെന്നും ജനങ്ങളെ ഇളക്കി വിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും കരുണാനിധി അഭിപ്രായപ്പെട്ടു.

മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയുടെ സംരക്ഷണം ഉറപ്പുവരുത്തണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നും കേരളത്തില്‍ താമസിക്കുന്ന തമിഴരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കരുണാനിധി പറഞ്ഞു.

Subscribe Us:

പ്രധാനമന്ത്രി എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിലാണ് മന്‍മോഹന്‍സിംങ് കരുണാനിധി കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയില്‍ കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയും പങ്കെടുത്തിരുന്നു.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആഭ്യന്തര പ്രശനമായി മുല്ലപ്പെരിയാര്‍ മാറുന്നുണ്ട്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചാ മനോഭാവം ആരുടെ ഭാഗത്തു നി്ന്നും ഉണ്ടാകുന്നില്ല. പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്.

Malayalam News

Kerala News In English