Categories

സ്‌പെക്ട്രം അഴിമതി: രാജ നിരപരാധിയെന്ന് കരുണാനിധി

ചെന്നൈ: 2G സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ടെലകോം മന്ത്രി എ രാജ രാജിവയ്‌ക്കേണ്ടതില്ലെന്ന് ഡി എം കെ തലവനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധി വ്യക്തമാക്കി. വിഷയത്തില്‍ കോണ്‍ഗ്രസും ഡി എം കെയും തമ്മില്‍ അഭിപ്രായഭിന്നതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെക്ട്രം വിവാദത്തില്‍ രാജ കുറ്റക്കാരനല്ല. എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കിയ നിയമങ്ങള്‍ക്കനുസൃതമായി നടപടിയെടുക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. സ്‌പെക്ട്രം വിതരണത്തില്‍ രാജ അഴിമതി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

നിയമവിരുദ്ധമായി സ്‌പെക്ട്രം വിതരണം ചെയ്തതില്‍ ഖജനാവിന് ഏതാണ്ട് 1.40 ലക്ഷംകോടി രൂപയുടെ നഷ്മുണ്ടാക്കിയെന്നാണ് സി എ ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.