ചെന്നൈ: മക്കളുടെ പിന്തുടര്‍ച്ചാ അവകാശത്തര്‍ക്കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി ഇടപെടുന്നു. പാര്‍ട്ടിയെ നയിക്കേണ്ടത് ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് തമിഴ് മാഗസിനായ നക്കീരന് അനുവദിച്ച അഭിമുഖത്തില്‍ കരുണാനിധി വ്യക്തമാക്കി. ‘ എനിക്കൊന്നും ചെയ്യാനുള്ള അധികാരമില്ല. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നേതൃത്വം ആരായിരിക്കണമെന്ന് തീരുമാനിക്കുള്ള അന്തിമ അധികാരം പാര്‍ട്ടിക്കാണ്’- കരുണാനിധി വ്യക്തമാക്കി.

കരുണാനിധി പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരുമെന്ന കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മകനുമായ അഴകിരിയുടെ പ്രസ്ഥാവനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Subscribe Us:

സ്റ്റാലിനും അഴകിരിയും തമ്മിലുള്ള അഭിപ്രായ വത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അവര്‍ തമ്മില്‍ അഭിപ്രായ വത്യാസമുണ്ടെങ്കില്‍ അത് എന്നെ പ്രയാസപ്പെടുത്തുമെന്ന് അവര്‍ക്കറിയാം’ എന്നായിരുന്നു കരുണാനിധിയുടെ മറുപടി.