തിരുവനന്തപുരം: കെ മുരളീധരന്റെ തിരിച്ചുവരവ് ഉള്‍പ്പെടെയുള്ള കാര്യം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ കരുണാകരന്‍ വീണ്ടും കെ പി സി സിക്ക് കത്ത് നല്‍കി. കഴിഞ്ഞ എട്ടിനാണ് കരുണാകരന്‍ കത്ത് നല്‍കിയത്.

തനിക്കൊപ്പം മടങ്ങിവന്നവരെ കോണ്‍ഗ്രസ് അംഗത്വ വിതരണത്തില്‍ തഴയുന്നതായി പരാതിപ്പെട്ട് കരുണാകരന്‍ നേരത്തെയും കെ പി സി സിക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ മെമ്പര്‍ഷിപ്പ് വിതരണ കാലാവധി കഴിഞ്ഞ 31ന് അവസാനിച്ചിരിക്കെയാണ് കരുണാകരന്‍ വീണ്ടും കത്ത് നല്‍കിയത്.

Subscribe Us: