കൊച്ചി: ലീഡര്‍ കെ.കരുണാകരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് തൃശൂരിലെത്തി. 1.45ഓടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂരിലേയ്ക്ക് പോകുകയായിരുന്നു.

അദ്ദേഹത്തോടൊപ്പം കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദ്, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മൊഹ്‌സിന കിദ്വായി എന്നിവരുമുണ്ടായിരുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന ശേഷം കരുണാകരന്റെ മൃതദേഹം ഡി.എ.സി ആസ്ഥാനമായ കരുണാകരന്‍ സപ്തതി മന്ദിരത്തിലേക്കു കൊണ്ടുപോകും.