തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ സ്വദേശമായ തൃശൂരില്‍ നടക്കും.

വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ കെ.പി.സി.സി ഓഫീസിലും തുടര്‍ന്ന് ഡര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും.

ഉച്ചക്ക് ശേഷം മൃതദേഹം തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ശനിയാഴ്ച തൃശൂര്‍ പൂങ്കുന്നത്തുള്ള വീടായ മുരളീമന്ദിരത്തിലാണ് സംസ്‌കാരം നടക്കുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.

ദു:ഖാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ഒരാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഓഫീസുകളില്‍ പതാക പകുതി താഴ്ത്തി കരിങ്കൊടി ഉയര്‍ത്തും.