തിരുവനന്തപുരം: കെ കരുണാകനും കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച തുടങ്ങി. കരുണാകരന്റെ വസതിയായ കല്യാണിയിലാണ് യോഗം. കെ മുരളീധരന്റെ പുനപ്രവേശം ചര്‍ച്ച ചെയ്യാനായി നാളെ കെ പി സി സി യോഗം ചേരുന്നതിന് മുന്നോടിയായി നടക്കുന്ന യോഗത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.