തിരുവനന്തപുരം: കെ മുരളീധരന്റെ തിരിച്ചുവരവ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെ പി സി സിഎക്‌സിക്യുട്ടീവ് യോഗത്തില്‍ നിന്നും കെ കരുണാകരന്‍ മടങ്ങി. മുരളീധരന്റെ മടങ്ങിവരവിന് അനുകൂലമായ തീരുമാനമെടുക്കാന്‍ അംഗങ്ങളോട് അഭ്യര്‍ഥിച്ചാണ് അദ്ദേഹം മടങ്ങിയത്.

കെ പി സി സി സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അതിനാല്‍ വിഷയം ഹൈക്കമാന്റിന് വിടാന്‍ തീരുമാനിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചതായാണ് റിപ്പോര്‍ട്ട്.