Categories

കരുനാഗപ്പള്ളി ടാങ്കര്‍ അപകടം: മരണം അഞ്ചായി

karunagappalli-tanker-accid1

കൊല്ലം: കരുനാഗപ്പള്ളിക്ക് സമീപം പുത്തന്‍തെരുവില്‍ അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി മറിഞ്ഞ് കത്തിയ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കരുനാഗപ്പള്ളി സ്വദേശി സമദാണ് (44) ഇന്നു വൈകീട്ട് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരത്തെ നാലു പേര്‍ കൊള്ളലേറ്റ് ആശുപത്രിയില്‍ മരിച്ചിരുന്നു.

കരുനാഗപ്പളളി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.