ഷാര്‍ജ: കരുനാഗപ്പള്ളി അസോസിയേഷന്‍(കരുണ) ഷാര്‍ജ യൂണിറ്റിന് പുതിയ ഭാരവാഹികള്‍. മുനീര്‍(പ്രസി), നൗഷാദ്(വൈസ് പ്രസി), സജീര്‍ (സെക്ര), മണിലാല്‍(ജോ.സെക്ര), ബിനു മാത്യു(ട്രഷ.) തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

യോഗം കരുണ യു.എ.ഇ പ്രസിഡന്റ് നജ്മുദീന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലത്തീഫ് അധ്യക്ഷത വഹിച്ചു. എച്ച്. അഷ്‌റഫ്, ടി.എം.സുഗതന്‍, വര്‍ഗീസ് ജോണ്‍, മണിലാല്‍, സജീര്‍ എന്നിവര്‍ പ്രസംഗിച്ചു. നാട്ടിലേക്കു മടങ്ങുന്ന കരുണ യു.എ.ഇ വൈസ്പ്രസിഡന്റ് വര്‍ഗീസ് ജോണിനു യാത്രയയപ്പു നല്‍കി.